Hot Best Seller

Poetry killer | പോയട്രി കില്ലർ

Availability: Ready to download

The crime thriller book the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer? എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, The crime thriller book the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer? എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികള്‍ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റര്‍വ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്‌നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂര്‍ത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാന്‍ സസൂക്ഷ്മമാണ് ശ്രീപാര്‍വതി ഈ പുസ്തകം എഴുതിയിട്ടുള്ളത്- ജി. ആര്‍. ഇന്ദുഗോപന്‍


Compare

The crime thriller book the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer? എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, The crime thriller book the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer? എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികള്‍ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റര്‍വ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്‌നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂര്‍ത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാന്‍ സസൂക്ഷ്മമാണ് ശ്രീപാര്‍വതി ഈ പുസ്തകം എഴുതിയിട്ടുള്ളത്- ജി. ആര്‍. ഇന്ദുഗോപന്‍

30 review for Poetry killer | പോയട്രി കില്ലർ

  1. 4 out of 5

    Deepthi Terenz

    കഥ എനിക്ക് ഇഷ്ടമായെന്കിലും ഭാഷ കുറച്ചും കൂടി നന്നാക്കാമായിരുന്നൂ.

  2. 4 out of 5

    DrJeevan KY

    ✍🏻ശ്രീപാർവ്വതിയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണിത്. ഒറ്റ ദിവസത്തിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന മികച്ച ഒരു ക്രൈം ത്രില്ലറാണ്. . ✍🏻സാധാരണ കുറ്റകൃത്യങ്ങളിൽ നിന്നും വ്യത്യസ്തമായി എഴുത്തുകാരെ മാത്രം കൊലപ്പെടുത്തി കാവ്യശകലങ്ങൾ അടുത്ത കൊലപാതകത്തിലേക്കുള്ള സൂചനകൾ ആയി അവശേഷിപ്പിച്ചു പോകുന്ന കൊലയാളി. അതുകൊണ്ടു തന്നെ പോയട്രി കില്ലറെന്ന വിശേഷണം കൊലയാളിക്ക് ലഭിക്കുന്നു. അതെല്ലാം സമർത്ഥമായി കണ്ടുപിടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ. എഴുത്ത് ഒരേ സമയം ചടുലവും ഉദ്വേകഭരിതവുമാക്കാൻ കഥാകാരിക്ക് സാധിച്ചിട്ടുണ്ട് ✍🏻ശ്രീപാർവ്വതിയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണിത്. ഒറ്റ ദിവസത്തിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന മികച്ച ഒരു ക്രൈം ത്രില്ലറാണ്. . ✍🏻സാധാരണ കുറ്റകൃത്യങ്ങളിൽ നിന്നും വ്യത്യസ്തമായി എഴുത്തുകാരെ മാത്രം കൊലപ്പെടുത്തി കാവ്യശകലങ്ങൾ അടുത്ത കൊലപാതകത്തിലേക്കുള്ള സൂചനകൾ ആയി അവശേഷിപ്പിച്ചു പോകുന്ന കൊലയാളി. അതുകൊണ്ടു തന്നെ പോയട്രി കില്ലറെന്ന വിശേഷണം കൊലയാളിക്ക് ലഭിക്കുന്നു. അതെല്ലാം സമർത്ഥമായി കണ്ടുപിടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ. എഴുത്ത് ഒരേ സമയം ചടുലവും ഉദ്വേകഭരിതവുമാക്കാൻ കഥാകാരിക്ക് സാധിച്ചിട്ടുണ്ട്. മറ്റു ക്രൈം ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായി ഇതിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ്റെ കാഴ്ചപ്പാടിലാണ് കഥ മുന്നോട്ട് പോകുന്നത്.

  3. 5 out of 5

    Smitha

    Was good while reading as there was the curiosity toknow the motive behind bizarre killings. Once everything became known towards the end, there was a mild letdown feeling. Good for a one time read.

  4. 5 out of 5

    Ganesh

    ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കാൻ പറ്റിയ ഒരു ചെറിയ ക്രൈം ത്രില്ലർ. കവിതകളിലൂടെ സൂചന നൽകി കൊല്ലുന്ന കൊലയാളി. അവസാന അധ്യായം ഒരല്പം ധൃതിയിൽ ക്ലിഷേ ആയി തീർത്ത പോലെ തോന്നി.

  5. 4 out of 5

    Dhaya

    നല്ലൊരു വായനാനുഭവം. വളരെ പെട്ടെന്ന് തന്നെ വായിച്ചു തീരാവുന്ന എഴുത്ത്. എങ്കിലും കഥാപാത്രങ്ങളുടെ ഡീറ്റെലിങ് കുറച്ചുക്കൂടി ആവശ്യമുണ്ടായിരുന്നു എന്നു തോന്നുന്നു.

  6. 5 out of 5

    Meera S

    ഒരു മികച്ച സിനിമ പോലെ ഉദ്വേഗഭരിതം.

  7. 5 out of 5

    Vandhana Uday

    This review has been hidden because it contains spoilers. To view it, click here. രസകരമായ ഒരു ക്രൈം ത്രില്ലർ, ക്രൈം സീനുകളിൽ കവിതയുമായി ബന്ധപ്പെട്ട അഞ്ച് കൊലപാതകങ്ങളുടെ ഒരു പരമ്പര. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീക്ഷണത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. അല്ലാതെ കൊലപാതകിയുടെയോ കൊല്ലപ്പെട്ട വ്യക്തിയുടെയോ കാഴ്ചപ്പാടിൽ നിന്നല്ല; ഇത് കഥയെ കൂടുതൽ രസകരമാക്കുന്നു. ഡെറിക്ക് ജോണിന് ഒരു കവിതയുടെ നാല് വരി എഴുതിയിട്ടുള്ള ഒരുപോസ്റ് കാർഡ് ലഭിക്കുന്നു. അദ്ദേഹം അത് അവഗണിക്കുകയും ദിവസങ്ങൾ കടന്നുപോകുകയും ചെയ്യുന്നു. ഒരു സുപ്രഭാതത്തിൽ, ഒരു കൊലപാതക വാർത്ത കേൾക്കുന്നു, അവിടെ നാല് വരി കവിതയ രസകരമായ ഒരു ക്രൈം ത്രില്ലർ, ക്രൈം സീനുകളിൽ കവിതയുമായി ബന്ധപ്പെട്ട അഞ്ച് കൊലപാതകങ്ങളുടെ ഒരു പരമ്പര. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീക്ഷണത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. അല്ലാതെ കൊലപാതകിയുടെയോ കൊല്ലപ്പെട്ട വ്യക്തിയുടെയോ കാഴ്ചപ്പാടിൽ നിന്നല്ല; ഇത് കഥയെ കൂടുതൽ രസകരമാക്കുന്നു. ഡെറിക്ക് ജോണിന് ഒരു കവിതയുടെ നാല് വരി എഴുതിയിട്ടുള്ള ഒരുപോസ്റ് കാർഡ് ലഭിക്കുന്നു. അദ്ദേഹം അത് അവഗണിക്കുകയും ദിവസങ്ങൾ കടന്നുപോകുകയും ചെയ്യുന്നു. ഒരു സുപ്രഭാതത്തിൽ, ഒരു കൊലപാതക വാർത്ത കേൾക്കുന്നു, അവിടെ നാല് വരി കവിതയുള്ള മറ്റൊരു കാർഡ് കണ്ടെത്തി. കൊലപാതക പരമ്പരയുടെ തുടക്കമായിരുന്നു അത്. കൊല നടത്തുന്ന മാതൃക കണ്ടെത്താൻ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നു; എന്നാൽ അവസാനത്തെ രണ്ട് കൊലപാതകങ്ങളിൽ, കൊലയാളി കൊലപാതക രീതിയിൽ മാറ്റങ്ങൾ വരുത്തി എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കുന്നു. ഡെറിക്കിന്റെ കാമുകി മായ, കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഒരു നിഗൂഢതകളുള്ള കഥാപാത്രമായാണ് അവതരിപ്പിച്ചിരുക്കുന്നത്. അവസാനമായി കൊല്ലപ്പെടുന്ന പെൺകുട്ടി, ഡെറിക്കിന്റെ ഭാര്യ സൂസന്നയുടെ സുഹൃത്താണ്. അവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ? അതോ ഏതെങ്കിലും തരത്തിലുള്ള പ്രതികാരത്തിന് ഡെറിക്ക് സാക്ഷിയാകുകയാണോ? മറ്റൊരു നിഗൂഢതകളുള്ള പെൺകുട്ടി വരുന്നു, ആമില - ഒരു ഓൺലൈൻ ജേണലിസ്റ്റ്, കേസുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങൾക്കും വേണ്ടി ഡെറിക്കിനെ പിന്തുടരുന്നു. ഒരുപാട് സംശയങ്ങൾ, അവസാനം ഒരു വ്യക്തമായ ഉത്തരം! കവിത ഇവിടെ അവസാനിക്കുന്നു!! An interesting crime thriller, a series of five murders related to poetry in crime scenes. The story goes on from the point of view of the police officer investigating the case. But not from the point of view of the murderer or the murdered person; This makes the story more interesting. Derrick John receives a postcard with four lines of poetry. He ignores it and the days go by. One morning, he hears the news of a murder and there he finds another card with 4 lines of poem in it. It was the beginning of serial killing. The officer tries to connect dots with the pattern of killing; but in the last two murders, the killer goes away from the pattern which confuses everyone. Derick's lover, Maya has been defined as a mysterious character who loves poem and literature. The last killing of the series is a friend of his wife, Susanna. Are they involved in the killing? Or is he witnessing any kind of revenge? There comes another mysterious girl, named Amila, who is an online journalist who follows him for every bit of information regarding the case. Lots of suspicions but one clear answer at the end! The poetry ends here!!

  8. 4 out of 5

    Babu Vijayanath

    പോയട്രി കില്ലർ (2020) ശ്രീ പാർവ്വതി ഇയടുത്ത കാലത്ത് ഇറങ്ങിയ ഒരു ക്രൈം ത്രില്ലർ ആണ് ശ്രീ പാർവതിയുടെ പോയട്രി കില്ലർ ജില്ലയുടെ ചുമതല ഉള്ള എസ് പി ആയ ഡെറിക്കിന് ഒരു സീരിയൽ കില്ലറെ അന്വഷിക്കേണ്ടി വരുന്നു. കൊന്നതിന് ശേഷം ഇരകളുടെ മരണ ശേഷമുള്ള നഗ്ന ചിത്രങ്ങളും കവിതാ ശകലങ്ങളും വിതറുന്ന തരത്തിലുള്ള ഒരു സീരിയൽ കില്ലർ. തരക്കേടില്ലാത്ത തരത്തിലുള്ള ഒരു ക്രൈം ത്രില്ലർ എഴുതുവാൻ ശ്രീ പാർവ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആയ ഡെറിക്ക് ഇരുട്ടിൽ തപ്പുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഒരു സുപ്രധാന തെളിവ് അപഗ്ര പോയട്രി കില്ലർ (2020) ശ്രീ പാർവ്വതി ഇയടുത്ത കാലത്ത് ഇറങ്ങിയ ഒരു ക്രൈം ത്രില്ലർ ആണ് ശ്രീ പാർവതിയുടെ പോയട്രി കില്ലർ ജില്ലയുടെ ചുമതല ഉള്ള എസ് പി ആയ ഡെറിക്കിന് ഒരു സീരിയൽ കില്ലറെ അന്വഷിക്കേണ്ടി വരുന്നു. കൊന്നതിന് ശേഷം ഇരകളുടെ മരണ ശേഷമുള്ള നഗ്ന ചിത്രങ്ങളും കവിതാ ശകലങ്ങളും വിതറുന്ന തരത്തിലുള്ള ഒരു സീരിയൽ കില്ലർ. തരക്കേടില്ലാത്ത തരത്തിലുള്ള ഒരു ക്രൈം ത്രില്ലർ എഴുതുവാൻ ശ്രീ പാർവ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആയ ഡെറിക്ക് ഇരുട്ടിൽ തപ്പുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഒരു സുപ്രധാന തെളിവ് അപഗ്രഥനം നടത്തുവാൻ അദ്ദേഹം അന്വേഷണത്തിൻ്റെ ആദ്യഘട്ടങ്ങളിൽ തയ്യറാവുന്നില്ല. ചിലപ്പോൾ മനപൂർവം പാത്രസൃഷ്ടി അങ്ങനെയായിരിക്കാം. വ്യത്യസ്തമായ ക്രൈം ത്രില്ലർ ആയിരിക്കെ തന്നെ മോട്ടീവ് സ്ഥിരം ക്ളീഷെ തന്നെ ആയിപ്പോയി. ഇതൊക്കെ മാറ്റി നിർത്തിയാൽ നല്ല ഒരു ക്രൈം ത്രില്ലർ ആണ്. 7 അധ്യായങ്ങളും 125 പേജുകളുമുള്ള ഈ പുസ്തകം 150 വിലയായി പുറത്തിറക്കിയത് DC ബുക്സാണ്.

  9. 5 out of 5

    Neethu Raghavan

    അടുത്തടുത്തായി നടക്കുന്ന 3 കൊലപാതകങ്ങൾ, കൊല്ലപ്പെടുന്നതോ കഥാകാരന്മാർ. പ്രഥമദൃഷ്ട്യാ ഇവർ തമ്മിൽ ആകെ ഉള്ള രണ്ടു സാമ്യങ്ങൾ മാത്രം- മൃതശരീരങ്ങൾ നഗ്നമായുരുന്നു. പിന്നെ അതിന്റെ സമീപത്തു നിന്നും മനോഹരമായ കവിതകൾ ലഭിച്ചിരുന്നു. ഡെറിക് എന്ന ഉദ്യോഗസ്ഥൻ എവിടെ തുടങ്ങണം എന്ന് അറിയാതെ നിൽകുമ്പോഴാണ് അടുത്ത കൊലപാതകം കൂടെ. നഗ്നമായ് തന്നെ മൃതദേഹം, അടുത്ത് ഒരു കവിത, പക്ഷെ ഒരു മാറ്റമുണ്ടായുരുന്നു. ഒരുപക്ഷേ ആ മാറ്റം ആണ് ഡറിക്കിനെ സത്യത്തിലേക്ക് എത്തിച്ചത്. ഒരു സാധാരണ കുറ്റാന്വേഷണം. പക്ഷെ എനിക്ക് ഇവിടെ ഇഷ്ടമായത് അവതരണം അടുത്തടുത്തായി നടക്കുന്ന 3 കൊലപാതകങ്ങൾ, കൊല്ലപ്പെടുന്നതോ കഥാകാരന്മാർ. പ്രഥമദൃഷ്ട്യാ ഇവർ തമ്മിൽ ആകെ ഉള്ള രണ്ടു സാമ്യങ്ങൾ മാത്രം- മൃതശരീരങ്ങൾ നഗ്നമായുരുന്നു. പിന്നെ അതിന്റെ സമീപത്തു നിന്നും മനോഹരമായ കവിതകൾ ലഭിച്ചിരുന്നു. ഡെറിക് എന്ന ഉദ്യോഗസ്ഥൻ എവിടെ തുടങ്ങണം എന്ന് അറിയാതെ നിൽകുമ്പോഴാണ് അടുത്ത കൊലപാതകം കൂടെ. നഗ്നമായ് തന്നെ മൃതദേഹം, അടുത്ത് ഒരു കവിത, പക്ഷെ ഒരു മാറ്റമുണ്ടായുരുന്നു. ഒരുപക്ഷേ ആ മാറ്റം ആണ് ഡറിക്കിനെ സത്യത്തിലേക്ക് എത്തിച്ചത്. ഒരു സാധാരണ കുറ്റാന്വേഷണം. പക്ഷെ എനിക്ക് ഇവിടെ ഇഷ്ടമായത് അവതരണം തന്നെ ആണ്. ലളിതമായ ഭാഷയിലാണ് എല്ലാം അവതരിപ്പിച്ചിരിക്കുന്നത്..കൊലപാതകം മുതൽ മാനഭംഗം എന്നു വേണ്ട മനുഷ്യ ബന്ധങ്ങളെ വരെ. ഭാര്യയ്ക്കും കാമുകിക്കും ഇടയിൽ ഉള്ള ഡറിക്കിനെ ഒട്ടും മോശകാരനാക്കാതെയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. അയാൾ രണ്ടുപേർക്കും ഒരുപോലെ സ്നേഹം കൊടുക്കുന്നു.സമൂഹത്തിൽ ഒരുപക്ഷേ അത് സ്വീകാര്യം അല്ല. ഇവിടെ ഡറിക്കിന്‌ അയാളുടേതായ ന്യായങ്ങളുണ്ട്. സമൂഹത്തിൽ ഒരു തിന്മനടന്നാൽ വേണ്ടപ്പെട്ടവർ മുൻകൈ എടുത്തില്ലെങ്കിൽ പീഡിതർക്ക് നീതി ലഭിക്കാൻ അവിടെ പുതിയ അവതാരം ഉണ്ടാകും എന്ന ഒരു സൂചിക കൂടിയാണ് ഈ നോവൽ

  10. 4 out of 5

    Amal Vinod

    ഒരു കുഞ്ഞു സീരിയൽ കില്ലിംഗ് മർഡർ മിസ്റ്ററി. ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാവുന്ന ഒരു മനോഹരമായ കുറ്റാന്വേഷണ നോവൽ. വലിച്ചു നീട്ടലുകൾ ഇല്ലാതെ ഉള്ള ആഖ്യാന രീതി പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. അനാവശ്യ നാടകീയതകൾ സൃഷ്ടിച്ചു വായനക്കാരെ വഴി തെറ്റിക്കുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായില്ല എന്നുള്ളതും എടുത്തു പറയേണ്ട ഒരു വസ്തുത ആണ്. കഥാപാത്ര വിശദീകരണങ്ങൾക്ക് മുതിർന്നിട്ടില്ല എന്ന എഴുത്തുകാരിയുടെ മുൻകൂർ ജാമ്യം വ്യക്തിപരമായി സുഖപ്രദം ആയി തോന്നിയില്ലെങ്കിലും, അത് തുറന്നു പറഞ്ഞ ആ സത്യസന്ധത വളരെ അധികം ഇഷ്ടപെട്ടു. കൂടുത ഒരു കുഞ്ഞു സീരിയൽ കില്ലിംഗ് മർഡർ മിസ്റ്ററി. ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാവുന്ന ഒരു മനോഹരമായ കുറ്റാന്വേഷണ നോവൽ. വലിച്ചു നീട്ടലുകൾ ഇല്ലാതെ ഉള്ള ആഖ്യാന രീതി പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. അനാവശ്യ നാടകീയതകൾ സൃഷ്ടിച്ചു വായനക്കാരെ വഴി തെറ്റിക്കുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായില്ല എന്നുള്ളതും എടുത്തു പറയേണ്ട ഒരു വസ്തുത ആണ്. കഥാപാത്ര വിശദീകരണങ്ങൾക്ക് മുതിർന്നിട്ടില്ല എന്ന എഴുത്തുകാരിയുടെ മുൻകൂർ ജാമ്യം വ്യക്തിപരമായി സുഖപ്രദം ആയി തോന്നിയില്ലെങ്കിലും, അത് തുറന്നു പറഞ്ഞ ആ സത്യസന്ധത വളരെ അധികം ഇഷ്ടപെട്ടു. കൂടുതൽ പ്രതീക്ഷകൾ ഇല്ലാതെ വായിക്കാനിരുന്നാൽ ഒരു മികച്ച വായനാനുഭവം തന്നെ പ്രതീക്ഷിക്കാം.

  11. 4 out of 5

    Rani V S

    ഒരു റീവ്യൂ പോലും വായിക്കാതെ, പുസ്തകത്തിന്റെ ചുരുക്കം പോലും വായിക്കാതെ വായിച്ചു തുടങ്ങിയ ഒരു പുസ്തകമാണിത് .എന്നെ ആകർഷിച്ചത് ആകട്ടെ ശ്രീപാർവ്വതി എന്ന പേരും ആ കവർ ചിത്രവുമാണ്. കവർ ഡിസൈൻ കൊണ്ട് തന്നെ കൊലയാളി ഒരു ഒരു പെണ്ണ് ആണെന്ന് മനസ്സിൽ ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അത് വായനാനുഭവത്തെ ലവലേശം ബാധിച്ചില്ല. ചടുലതയുള്ള ആഖ്യാനശൈലി ഒരിക്കലും ബോറടിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഒരു ദിവസത്തിൽ താഴെ മാത്രം കൊണ്ട് ഉണ്ട് വായന പൂർത്തിയാക്കാൻ സാധിച്ചു. . എറണാകുളം നഗരത്തിലെ പലഭാഗങ്ങളിലായി നടക്കുന്ന കൊലപാതകങ്ങൾ . കൊല് ഒരു റീവ്യൂ പോലും വായിക്കാതെ, പുസ്തകത്തിന്റെ ചുരുക്കം പോലും വായിക്കാതെ വായിച്ചു തുടങ്ങിയ ഒരു പുസ്തകമാണിത് .എന്നെ ആകർഷിച്ചത് ആകട്ടെ ശ്രീപാർവ്വതി എന്ന പേരും ആ കവർ ചിത്രവുമാണ്. കവർ ഡിസൈൻ കൊണ്ട് തന്നെ കൊലയാളി ഒരു ഒരു പെണ്ണ് ആണെന്ന് മനസ്സിൽ ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അത് വായനാനുഭവത്തെ ലവലേശം ബാധിച്ചില്ല. ചടുലതയുള്ള ആഖ്യാനശൈലി ഒരിക്കലും ബോറടിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഒരു ദിവസത്തിൽ താഴെ മാത്രം കൊണ്ട് ഉണ്ട് വായന പൂർത്തിയാക്കാൻ സാധിച്ചു. . എറണാകുളം നഗരത്തിലെ പലഭാഗങ്ങളിലായി നടക്കുന്ന കൊലപാതകങ്ങൾ . കൊല്ലപ്പെടുന്നത് ആകട്ടെ സാഹിത്യകാരന്മാരും. എല്ലാ കൊലപാതകങ്ങളിലും ഉള്ള സാമ്യം നഗ്നമായ മൃതശരീരങ്ങളും പ്രശസ്തമായ ഇംഗ്ലീഷ് കവിതാശകലങ്ങളും. തെളിവുകളുടെ ഈ കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ച് കുറ്റവാളിയിലേക്ക് എത്തുന്ന എസ് പി ടെറിക് ജോൺ. അവസാനം വരെ യഥാർത്ഥ കുറ്റവാളിയെ നമ്മിൽ നിന്നും മറച്ചു വയ്ക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞു. കുറ്റം ചെയ്യാനുള്ള മോട്ടീവ് സ്വല്പം ക്ലിഷേ ആണെങ്കിലും രചനാശൈലി കൊണ്ട് ആ കുറവിനെ മറികടക്കാൻ ഒരു പരിധി വരെ വരെ സാധിച്ചിട്ടുണ്ട്.

  12. 5 out of 5

    Sanuj Najoom

    നഗരത്തിലെ പ്രമുഖനായ കവി ജെയിംസ് ഡാനിയേലിൽ തുടങ്ങുന്ന കൊലപാതകം. അതൊരു തുടർച്ചയെന്നോണം  സമാനമായ സാഹചര്യത്തിൽ പിന്നെയും എഴുത്തുകാർ കൊല്ലപ്പെടുന്നു. കൊലയ്ക്കുശേഷം അവരെ കൊലയാളി  നഗ്നരാക്കി ഉപേക്ഷിച്ചിരിക്കുന്നു. മരണപ്പെട്ടു കിടക്കുന്ന സ്ഥലത്തുനിന്നും കൊല്ലപ്പെട്ട വ്യക്തിയുടെ  നഗ്നചിത്രങ്ങളും ചില കവിതാശകലങ്ങളും കണ്ടെത്തുന്നു. എസ് പി ഡെറിക് ജോണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കഥയുടെ ഇതിവൃത്തം പുതുമയേറിയ ഒന്നാണെന്ന് അഭിപ്രായമില്ല. എന്നാൽ കഥപറച്ചിൽ  ഒരു പരിധിവരെ ആവേശകരവും, അവസാനഭാഗം  പ്രവചനാതീ നഗരത്തിലെ പ്രമുഖനായ കവി ജെയിംസ് ഡാനിയേലിൽ തുടങ്ങുന്ന കൊലപാതകം. അതൊരു തുടർച്ചയെന്നോണം  സമാനമായ സാഹചര്യത്തിൽ പിന്നെയും എഴുത്തുകാർ കൊല്ലപ്പെടുന്നു. കൊലയ്ക്കുശേഷം അവരെ കൊലയാളി  നഗ്നരാക്കി ഉപേക്ഷിച്ചിരിക്കുന്നു. മരണപ്പെട്ടു കിടക്കുന്ന സ്ഥലത്തുനിന്നും കൊല്ലപ്പെട്ട വ്യക്തിയുടെ  നഗ്നചിത്രങ്ങളും ചില കവിതാശകലങ്ങളും കണ്ടെത്തുന്നു. എസ് പി ഡെറിക് ജോണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കഥയുടെ ഇതിവൃത്തം പുതുമയേറിയ ഒന്നാണെന്ന് അഭിപ്രായമില്ല. എന്നാൽ കഥപറച്ചിൽ  ഒരു പരിധിവരെ ആവേശകരവും, അവസാനഭാഗം  പ്രവചനാതീതവുമായിരുന്നു. വിചിത്രമായ ഈ കൊലപാതകങ്ങളുടെ പിന്നിലെ ഉദ്ദേശം അറിയാനുള്ള കൗതുകം ഉള്ളതിനാൽ, വായനക്കാരെ പിടിച്ചിരുത്തി വായിക്കുന്ന തരം പുസ്തകമാണിത്. അതിന് തക്ക ലളിതമായ ഭാഷയുമാണ്. ചില ചോദ്യങ്ങൾ ബാക്കിയാകുമ്പോഴും നല്ലൊരു വായനാനുഭവം നൽകിയ പുസ്തകമാണ് ശ്രീപാർവതിയുടെ പോയിട്രീ കില്ലർ. റീഡേഴ്സ് ബ്ലോക്ക് നേരിടുന്നവർ, അതിൽ നിന്ന് കരകയറാൻ ഒരു പുസ്‌തകത്തിനായി അന്വേഷിക്കുകയാണെങ്കിൽ‌, ഇതാ ഇത് നിങ്ങൾ‌ക്കായുള്ള പുസ്‌തകമാണ്!

  13. 4 out of 5

    Renjith Kodakkal

    *പോയട്രി കില്ലർ - ശ്രീ പാർവതി* Publication :DC Books ശ്രീ പാർവതിയുടെ പുതിയ നോവൽ. ഒരുപാട് നല്ല റിവ്യൂ വായിച്ചാണ് പുസ്തകം ഓർഡർ ചെയ്തത്. പ്രതീക്ഷ കാത്തുകൊണ്ട് നല്ലൊരു വായനാനുഭവം. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളും ഓരോ കൊലപാതകത്തിന് ശേഷവും പ്രശസ്തമായ ഇംഗ്ലീഷ് കവിതാ ശകലങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്ന കൊലപാതകിയെ കണ്ടെത്താനുള്ള എസ് പി ഡെറിക് ജോണിന്റെ അന്വേഷണവുമാണ് നോവലിൽ. ത്രില്ലർ പ്രേമികൾക്ക് ഇഷ്ട്ടപെടുന്ന എല്ലാ വിഭവങ്ങളും ശാസ്ത്രീയമായ അടിത്തറയിൽ അവതരിപ്പിച്ചിരിക്കുന്നു.

  14. 4 out of 5

    Sujith George

    kept me hooked .Ending was unpredictable.

  15. 5 out of 5

    Sanu Mayyanad

    പോയട്രി കില്ലർ : ഖണ്ഡന നിരൂപണം പുസ്തകം വായിച്ചിട്ടില്ലാത്തവർ ഈ പോസ്റ്റ്‌ വായിക്കരുത് 🚫 വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകത്തിൽ പ്രയോഗിക്കുന്നില്ല എന്ന് അവതാരികയിൽ ജി. ആർ. ഇന്ദുഗോപൻ പറഞ്ഞതിന് വിരുദ്ധമായാണ് കഥയുടെ തുടക്കം തന്നെ..! കുറ്റാന്വേഷകനായ ഡെറിക്കിന്റെ കാമുകി മായ, ഇംഗ്ലീഷ് കവിതകൾ ഇഷ്ടപ്പെടുന്ന ഒരു നിഗൂഢ സ്ത്രീയാണെന്നാണ് ആദ്യം പറയുന്നത്. പിന്നീട് നടക്കുന്ന കൊലപാതകങ്ങളിൽ മൃതദേഹത്തിനടുത്തു ഇംഗ്ലീഷ് കവിതകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാഭാവികമായും മാ പോയട്രി കില്ലർ : ഖണ്ഡന നിരൂപണം പുസ്തകം വായിച്ചിട്ടില്ലാത്തവർ ഈ പോസ്റ്റ്‌ വായിക്കരുത് 🚫 വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകത്തിൽ പ്രയോഗിക്കുന്നില്ല എന്ന് അവതാരികയിൽ ജി. ആർ. ഇന്ദുഗോപൻ പറഞ്ഞതിന് വിരുദ്ധമായാണ് കഥയുടെ തുടക്കം തന്നെ..! കുറ്റാന്വേഷകനായ ഡെറിക്കിന്റെ കാമുകി മായ, ഇംഗ്ലീഷ് കവിതകൾ ഇഷ്ടപ്പെടുന്ന ഒരു നിഗൂഢ സ്ത്രീയാണെന്നാണ് ആദ്യം പറയുന്നത്. പിന്നീട് നടക്കുന്ന കൊലപാതകങ്ങളിൽ മൃതദേഹത്തിനടുത്തു ഇംഗ്ലീഷ് കവിതകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാഭാവികമായും മായയാണ് അതൊക്ക ചെയ്യുന്നതെന്ന് വായനക്കാർ കരുതും. ഡെറിക്കും മായയുമായുള്ള പ്രണയരംഗങ്ങൾ വായനക്കാരിൽ യാതൊരു വികാരവും സൃഷ്ടിക്കാതിരിക്കാൻ എഴുത്തുകാരി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് 🤭. ഡെറിക്കിന്റെ ഭാര്യ സൂസന്നയ്ക്ക് ഈ കഥയിലെ പങ്ക് എന്താണെന്ന് മനസ്സിലാവുന്നില്ല. അവർ തമ്മിലുള്ള സംഭാഷണത്തിൽ കൃത്രിമത്വവും തോന്നി. "സോറി സൂസന്ന സോറി" ഭാര്യയും ഭർത്താവും സംസാരിക്കുമ്പോൾ പേര് ചേർത്ത് ഇതുപോലെ പറയുമോ! 🤔 'ഡെറിച്ചായാ' എന്ന് സൂസന്ന ആവർത്തിച്ചു വിളിക്കുന്നുണ്ട്. (പേജ് 108 & 109) 'ഇച്ചായാ' എന്ന് പോരെ? എന്തിനാണ് പേര് ചേർത്ത് വിളിക്കുന്നത്! വായിക്കുന്നതിന്റെ ഇടയിൽ അബദ്ധത്തിൽ അവസാനത്തെ പേജ് നോക്കി. അതിന്റെ ആദ്യത്തെ വരിയിൽ വലിയ അക്ഷരത്തിൽ XXX കുറ്റം സമ്മതിച്ചിരിക്കുന്നു എന്ന് എഴുതി വച്ചിരിക്കുന്നു 🤬. മുക്കാൽ ഭാഗം വായിച്ചിട്ടും ആ XXX ലേക്ക് എത്തുന്നില്ല. പേജ് കൂട്ടാനായി റീനയുടെ മൊഴി വാസുവിന്റെ മൊഴി ശ്യാമയുടെ മൊഴി എന്നൊക്കെ കഥയുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങൾ എഴുതിക്കൂട്ടി മൊത്തത്തിൽ 115 പേജ് വരെ എത്തിച്ചിട്ടുണ്ട്. (ഒൻപതാമത്തെ പേജിലാണ് കഥ തുടങ്ങുന്നത്, തീരുന്നത് 125 ലും. ഒരു പേജ് ശൂന്യമാണ്. 124-9=115) വേണമെങ്കിൽ 5000 പേജുവരെയും എത്തിക്കാം. ഇരുന്നൂറോ മുന്നൂറോ പേരുടെ മൊഴികൾ ചേർത്താൽ മതിയാകും! 😉 അനാവശ്യ വലിച്ചു നീട്ടൽ ഒഴുവാക്കിയാൽ 25 പേജിൽ കൂടുതൽ ഈ കഥ പോകില്ല. എഴുത്തുകാരെ തേടി എത്തുന്ന കൊലയാളി എന്നാണ് ഇന്ദുഗോപൻ അവതാരികയുടെ തുടക്കത്തിൽ പറഞ്ഞിരിക്കുന്നത്. എഴുത്തുകാർ ആയതുകൊണ്ടാണോ അവർ കൊല്ലപ്പെട്ടത്? 🤬 ചേച്ചിയെ ബലാത്സംഗം ചെയ്തവരോട് അനിയത്തി പകരം വീട്ടുന്നതിൽ പുതുമയില്ലാത്തത് കൊണ്ടാവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇത്തരത്തിൽ കള്ളപ്രചാരണം നടത്തുന്നത്!! ------------------------------------------------------------------ ആഖ്യാനത്തിൽ നിറയെ പ്രശ്നങ്ങളാണ്. ഓൺലൈൻ സാഹിത്യത്തിന്റെ രീതിയിലാണ് എഴുത്ത്!! ചില ഉദാഹരണങ്ങൾ നോക്കാം. {A. സത്യത്തിൽ ഡെറിക്കിന് മായയോടുള്ള പ്രണയത്തെക്കുറിച്ച് സൂസന്നയ്ക്ക് ധാരണയില്ല} പേജ് 10 ആദ്യത്തെ വാചകത്തിൽ 'സത്യത്തിൽ' എന്ന വാക്കിന്റെ ആവശ്യം എന്താണ്? 'ഡെറിക്കിന് മായയോടുള്ള പ്രണയത്തെക്കുറിച്ച് സൂസന്നയ്ക്ക് ധാരണയില്ല' എന്ന വാചകം പൂർണ്ണമാണ്. അതിന്റെ കൂടെ സത്യത്തിൽ എന്ന് ചേർക്കണമെങ്കിൽ അതിന് ഘടക വിരുദ്ധമായി എന്തെങ്കിലും മുൻപ് പറയണമായിരുന്നു. 'സത്യത്തിൽ' എന്ന് ഗൂഗിൾ ചെയ്താൽ ഓൺലൈൻ പത്രങ്ങളുടെ ധാരാളം തലക്കെട്ടുകൾ കാണാം. ഉദാഹരണം 1: സത്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? ഉദാഹരണം 2: നടന്‍ ജയസൂര്യ മന്ത്രി റിയാസിനെ വിമര്‍ശിച്ചോ!! സത്യത്തില്‍ എന്താണ് സംഭവിച്ചത്. രണ്ടിലും സംശയത്തിന്റെ ധ്വനിയാണ്. എന്നാൽ കഥയിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് സത്യത്തിൽ എന്ന് ചേർത്തിരിക്കുന്നത്. അവിടെ അതിന്റ ആവശ്യമില്ല. {B. ചിത്രങ്ങൾ സത്യത്തിൽ അത്ര കാര്യമായി എടുത്തിരുന്നതേയില്ല എന്നതാണ് സത്യം} പേജ് 34 'ചിത്രങ്ങൾ അത്ര കാര്യമായി എടുത്തിരുന്നതേയില്ല എന്നതാണ് സത്യം' എന്ന് പോരെ? രണ്ടു സത്യത്തിന്റെ ആവശ്യമുണ്ടോ? അവസാനത്തെ 'സത്യം' ന്റെ ആവശ്യവുമില്ല. കാരണം ഡെറിക്ക് ഓർക്കുന്ന രംഗമാണത്. അയാൾ ആരോടെങ്കിലും പറയുന്നതോ എഴുത്തുകാരി നമ്മോട് പറയുന്നതോ ആണെങ്കിൽ സമ്മതിക്കാം. സത്യത്തിൽ എന്ന് കേൾക്കുന്നത് പോലും ഇപ്പൊ വെറുപ്പായിട്ടുണ്ട് 🙂 ...................................................................... {C. കല്യാണം കഴിഞ്ഞു പത്തു വർഷം കഴിഞ്ഞിട്ടും ഭാര്യയോട് ഇത്രയധികം സ്നേഹവും കെയറിങ്ങും ഉള്ള ഭർത്താക്കന്മാർ കുറവാണെന്നാണുസൂസന്നയുടെ കൂട്ടുകാരികൾപോലും പറയുന്നത്} പേജ് 10 സ്നേഹവും കെയറിങ്ങും!! കെയറിങ്ങിനു മലയാളത്തിൽ വാക്കുണ്ടല്ലോ. ഇത് സംഭാഷണമല്ല, പ്രഥമ പുരുഷഖ്യാനമാണ്. {D. വീരേന്ദ്രൻ ഇറങ്ങിയപ്പോഴും അയാൾ പറഞ്ഞ പോയിന്റിനെക്കുറിച്ചാണ് ഡെറിക് ആലോചിച്ചത്} പേജ് 54 പോയിന്റിന് മലയാളം വാക്കില്ലേ? പ്രഥമ പുരുഷഖ്യാനത്തിൽ മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ച് അവിയൽ പരുവം ആക്കിയിട്ടുണ്ട്. ....................................................................... {E. വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. അതാണ്‌ പതിവും. മൂന്ന് പെൺകുട്ടികളാണ് ഇതേ ഫ്ലാറ്റിൽ താമസിക്കുന്നത്. മായയും മറ്റു രണ്ടു പെൺകുട്ടികളും} പേജ് 16 പെൺകുട്ടി = ചെറിയപെണ്ണ്. മായയും മറ്റു രണ്ടുപേരും കുട്ടികളല്ല യുവതികളാണ്. ................................................................. {F. റോഡരികിലെ ശവശരീരത്തിന്റെ അന്വേഷണം അറിഞ്ഞെത്തിയ മനുഷ്യരെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു} പേജ് 23 ശവശരീരത്തിന്റെ അന്വേഷണം അറിഞ്ഞെത്തുന്നത് മനുഷ്യരല്ലാതെ പിന്നെ മൃഗങ്ങളാണോ? 'റോഡരികിലെ ശവശരീരത്തിന്റെ അന്വേഷണം അറിഞ്ഞെത്തിയവരെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു' എന്ന് പോരെ? 🤔 വായിക്കാൻ സുഖം തോന്നിയില്ല. എന്തോ ചേർച്ചയില്ലായ്‌മ പോലെ! ................................................................. {G. ജെയിംസ്‌ കിടന്ന സ്ഥലവും കാറിൽനിന്നും അയാളുടെ ബോഡി കിടന്ന സ്ഥലവും തമ്മിലുള്ള ദൂരമാണ് അടുത്തതായി എടുത്തത്} പേജ് 23 ഇത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. ജെയിംസിന്റെ മൃതശരീരവും കാറ് കിടന്ന സ്ഥലവും തമ്മിലുള്ള ദൂരമാണ് അടുത്തതായി എടുത്തത് എന്നാണോ ഉദ്ദേശിച്ചത്? 🤭 ................................................................. {H. ഫോറൻസിക്കിന്റെ പരിശോധനയ്ക്ക് ശേഷം അശോകൻ ജെയിംസ് കിടന്ന സ്ഥലത്തും കാറിലും കാര്യമായ പരിശോധന നടത്തി} പേജ് 23 അശോകൻ ജെയിംസ് ഒരാളുടെ പേരാണെന്ന് തോന്നും. (ഇവിടെ മാത്രമല്ല പലയിടത്തും രണ്ടു പേരുകൾ ഇതുപോലെ ചേർത്ത് എഴുതിയിട്ടുണ്ട്) ഒന്നുകിൽ അശോകന് ശേഷം കോമ കൊടുക്കണം അല്ലെങ്കിൽ സ്ഥാനം മാറ്റണം. 1 ഫോറൻസിക്കിന്റെ പരിശോധനയ്ക്ക് ശേഷം അശോകൻ, ജെയിംസ് കിടന്ന സ്ഥലത്തും കാറിലും കാര്യമായ പരിശോധന നടത്തി. 2 ഫോറൻസിക്കിന്റെ പരിശോധനയ്ക്ക് ശേഷം ജെയിംസ് കിടന്ന സ്ഥലത്തും കാറിലും അശോകൻ കാര്യമായ പരിശോധന നടത്തി. ............................................................. {I. മുൻസീറ്റിൽ സ്റ്റിയറിങ്ങിൽ മുകളിലെ ഡാഷ്ബോർഡിൽ വച്ചിരുന്ന മിനറൽ വാട്ടർ കുപ്പിയും രണ്ടു മൊബൈലും ഇൻവെസ്റ്റിഗേഷൻ ഹോൾഡർകൊണ്ട് അശോകൻ എടുത്തു പ്ലാസ്റ്റിക് കവറിലിട്ട് കൂടെയുള്ള സഹപ്രവർത്തകന്റെ കൈയിലേക്ക് നീട്ടി} പേജ് 23 മുൻസീറ്റിൽ സ്റ്റിയറിങ്ങിൽ!!! മുൻസീറ്റിലല്ലാതെ പിൻസീറ്റിലാണോ കാറിനു സ്റ്റിയറിങ്ങ് വരുന്നത്??? 🤔 'ഡാഷ്ബോർഡിന് മുകളിൽ വച്ചിരുന്ന മിനറൽ വാട്ടർ കുപ്പിയും രണ്ടു മൊബൈലും ഇൻവെസ്റ്റിഗേഷൻ ഹോൾഡർകൊണ്ട് അശോകൻ എടുത്തു പ്ലാസ്റ്റിക് കവറിലിട്ട് കൂടെയുള്ള സഹപ്രവർത്തകന്റെ കൈയിലേക്ക് നീട്ടി' ഇങ്ങനെ പോരെ? ........................................................................ {J. അശോകൻ സഹപ്രവർത്തകന്റെ കൈയിൽ നിന്നും കാറിൽനിന്നും കണ്ടെടുത്ത വസ്തുക്കൾ അനീഷിന് കൈമാറി} പേജ് 24 ഇതെന്ത് വാചകമാണ്? എഴുതിയതിനു ശേഷം ഒരു പ്രാവശ്യംപോലും വായിച്ചു നോക്കിയിട്ടില്ല. ഇതേ വാചകത്തിലെ വാക്കുകൾ കൊണ്ട് തന്നെ നല്ല വാചകം ഉണ്ടാക്കാനാകും. (4 അശോകൻ) (2 സഹപ്രവർത്തകന്റെ കൈയിൽ നിന്നും) (1 കാറിൽനിന്നും കണ്ടെടുത്ത വസ്തുക്കൾ) (3 അനീഷിന്) (5 കൈമാറി) കാറിൽനിന്നും കണ്ടെടുത്ത വസ്തുക്കൾ സഹപ്രവർത്തകന്റെ കൈയിൽ നിന്നും അനീഷിന് അശോകൻ കൈമാറി ☺️(ഇതല്ല മറ്റേതാണ് നല്ലതെന്ന് പറഞ്ഞു ചില പൈങ്കിളി എഴുത്തുകാർ വരാൻ ഇടയുണ്ട് 🙂) ........................................................................... {K. സർ ക്ലബ്ബിൽ ഉള്ളവർക്കോ അല്ലാത്ത അയാളുടെ സുഹൃത്തുക്കൾക്കോ ആർക്കുമറിയില്ല അയാളെവിടെയാണ് അവിടെനിന്ന് ഇറങ്ങിക്കഴിഞ്ഞ് എവിടേക്കാണു പൊയ്ക്കൊണ്ടിരുന്നത് എന്ന്} പേജ് 33 രണ്ടു പ്രാവശ്യം വായിച്ചെങ്കിലെ ഈ വാചകം മനസ്സിലാവൂ!!! ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ വായനക്കാർ എന്ത് തെറ്റാണ്‌ ചെയ്തത്? 🧐 ......................................................................... അയാളുടെ ഹൃദയം പറഞ്ഞതുപോലെ നാലാമനും കൊല്ലപ്പെട്ട വാർത്ത വൈകാതെ എസ്. പി ഓഫീസിലെത്തി (പേജ് 76) ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നതെന്ന് അറിവില്ലാത്ത കാലത്ത് ആളുകൾ വിശ്വസിച്ചിരുന്നെന്ന് കരുതി ഈ കാലത്തും അതൊക്ക പിന്തുടരണോ? കാമുകീകാമുകൻമാരുടെ സംസാരത്തിലാണെങ്കിൽ ഹൃദയവും കരളും കണ്ണുമെല്ലാം ചേർക്കുന്നത് സമ്മതിക്കാം 🙂 ......................................................................... നോവലിന്റെ രീതിയിൽ സംഭാഷണം എഴുതി വന്നിട്ട് പകുതിയാകുമ്പോൾ നാടകത്തിന്റെ രീതിയിലേക്ക് മാറുന്നു!!! അരവിന്ദൻ: ബാലൻ: ആനന്ദ്: ഡെറിക്ക്: ഇങ്ങനെ ഓരോരുത്തരുടെയും പേരെഴുതിയിട്ട് ഭിത്തിക (colon) ഇട്ടാണ് എഴുതിയിരിക്കുന്നത്!!! നാലുപേർ ചേർന്നുള്ള സംഭാഷണം എഴുതാൻ പ്രയാസമാണെന്നറിയാം. അല്പം പ്രയാസപ്പെട്ട് എഴുതിയാൽ മതി. പെട്ടന്ന് എഴുതി തീർക്കാൻ നിശ്ചിത സമയത്തിനുള്ളിൽ എഴുതി തീർക്കേണ്ട സാഹിത്യമത്സരമൊന്നുമല്ലല്ലോ! ............................................................................ ആഖ്യാനത്തിൽ ഇനിയും ധാരാളം പ്രശ്നങ്ങളുണ്ട്. കൂടുതൽ എഴുതി സമയം കളയുന്നില്ല. അടുത്ത പതിപ്പിലെങ്കിലും അതൊക്കെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

  16. 4 out of 5

    Soya

    പോയട്രി കില്ലർ അത് ഞാൻ തന്നെ  നല്ല ടൈറ്റിൽ. എറണാകുളം ജില്ലയിലെ  ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ  ഡെറിക്ക് ആണ്  മുഖ്യകഥാപാത്രം.  ഫെബ്രുവരി ഒന്നിന് ജെയിംസ് ഡാനിയൽ എന്ന പ്രസിദ്ധനായ എഴുത്തുകാരൻ കൊലപ്പെടുന്നു. അയാൾ മരിച്ചു കിടന്ന സ്ഥലത്ത് നിന്ന്  ടി എസ് എലിയെറ്റ് എഴുതിയ ഒരു കവിതയുടെ ഏതാനും വരികൾ കാണപ്പെടുന്നു. ഒരു മാസത്തിനുശേഷം മാർച്ച് ഒന്നിന് ഭാസി എന്ന സാഹിത്യകാരനും കൊല്ലപ്പെടുന്നു. മുൻപു നടന്ന മരണം പോലെ പൊട്ടാസ്യം സയനൈഡ് ഉള്ളിൽ ചെന്നാണ്  ഭാസിയും മരണപ്പെട്ടിരിക്കുന്നത്. കൂടാതെ ബെഞ്ചമിൻ എഴുതിയ കവിതയുടെ ഏത പോയട്രി കില്ലർ അത് ഞാൻ തന്നെ  നല്ല ടൈറ്റിൽ. എറണാകുളം ജില്ലയിലെ  ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ  ഡെറിക്ക് ആണ്  മുഖ്യകഥാപാത്രം.  ഫെബ്രുവരി ഒന്നിന് ജെയിംസ് ഡാനിയൽ എന്ന പ്രസിദ്ധനായ എഴുത്തുകാരൻ കൊലപ്പെടുന്നു. അയാൾ മരിച്ചു കിടന്ന സ്ഥലത്ത് നിന്ന്  ടി എസ് എലിയെറ്റ് എഴുതിയ ഒരു കവിതയുടെ ഏതാനും വരികൾ കാണപ്പെടുന്നു. ഒരു മാസത്തിനുശേഷം മാർച്ച് ഒന്നിന് ഭാസി എന്ന സാഹിത്യകാരനും കൊല്ലപ്പെടുന്നു. മുൻപു നടന്ന മരണം പോലെ പൊട്ടാസ്യം സയനൈഡ് ഉള്ളിൽ ചെന്നാണ്  ഭാസിയും മരണപ്പെട്ടിരിക്കുന്നത്. കൂടാതെ ബെഞ്ചമിൻ എഴുതിയ കവിതയുടെ ഏതാനും വരികൾ  അയാളുടെ വീടിന്റെ ചുവരിൽ കാണപ്പെട്ടു. സാഹിത്യകാരന്മാരെ  തെരഞ്ഞു പിടിച്ചു കൊല്ലുന്ന ഒരു സീരിയൽ കില്ലർ ആണ് പിന്നിലെന്ന് പോലീസ് തിരിച്ചറിയുന്നു. മെയ് മാസം ആദ്യം ഒരു സാഹിത്യകാരൻ  കൂടി കൊല്ലപ്പെട്ടു, അരുൺ ദാസ് എന്ന  യുവകവി.  മരണത്തിന്റെ പാറ്റേൺ എല്ലാം സെയിം ആയിരുന്നു. നഗ്നത, പ്രതിയുടെ ഏതാനും  ചിത്രങ്ങൾ ചുറ്റും ഇട്ടിരിക്കുന്നു,  കൂടാതെ കവിത ശകലവും. മൂന്ന് കവിതകളും കൂട്ടി വായിച്ചപ്പോൾ അതിൽ ഒരു മെസ്സേജ് ഉണ്ടെന്ന് ഡെറിക്ന് ബോധ്യമായി.  കൊലയാളി തന്റെ അടുത്ത കൊലപാതകം നടത്താൻ പോകുന്ന സമയം ഓരോ കവിതയിലും പരാമർശിച്ചിട്ടുണ്ട്. അത് പ്രകാരം ജൂൺ ഒന്നിനാണ് അടുത്ത കൊലപാതകം. പോലീസ് പരമാവധി ശ്രമിച്ചിട്ടും  അന്നും സെയിം പാറ്റേണിൽ കൊലപാതകം നടന്നു, കബീർ ഹുസൈൻ, ഒരു ബിസിനസുകാരൻ. ഈ നാല് കൊലപാതകങ്ങളെയും കണക്ട് ചെയ്യുന്ന ലിങ്ക് ഏതെന്ന് ഡെറിക്ക് ന് എത്ര ആലോചിച്ചിട്ടും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കൊലയാളിയുടെ കവിത പ്രകാരം അടുത്ത കൊലപാതകം ഓഗസ്റ്റിലാണ്. അന്നും പതിവുപോലെ ഒരു കൊലപാതകം നടന്നു, വീണ നാഥ്, നഗരത്തിലെ ഒരു സെയിൽസ് ഗേൾ.  പതിവിനു വിപരീതമായി ബോഡി നഗ്നമായിരുന്നില്ല,  മാത്രമല്ല The poetry ends here എന്ന കുറിപ്പും അവിടെനിന്ന് ലഭിച്ചു.  കൊലപാതക പരമ്പര അതോടെ അവസാനിച്ചു എന്ന് വ്യക്തമായി. ഈ അഞ്ചു കൊലപാതകങ്ങളെയും കണക്ട് ചെയ്യുന്ന ഒന്ന് കൊൽക്കത്തയിൽ 2010 march ഒന്നിൽ കബീർ ഹുസൈന്റെ ഹോട്ടലിൽ വച്ച് നടന്നിട്ടുണ്ട്. കൊൽക്കത്തയിൽ ആ ഹോട്ടലിൽ റിസപ്ഷനിസ്റ്റായിരുന്ന മാലതി എന്ന യുവതിയെ കൊല്ലപ്പെട്ട ആ അഞ്ച് കുറ്റവാളികൾ ചേർന്ന് പീഡിപ്പിച്ചു. സ്വന്തം കുടുംബം നശിപ്പിച്ച കുറ്റവാളികളെ ആമിലയും സഹോദരനും കൂടി കൊലപ്പെടുത്തുകയായിരുന്നു. വളരെ നല്ലൊരു page turner ഈ പുസ്തകം. Storytel 4h 32 min

  17. 4 out of 5

    അശ്വതി ഇതളുകൾ

    പോയിട്രി കില്ലർ ശ്രീപാർവതി കാവ്യകൊലപാതകങ്ങളിലേയ്ക്ക് നടന്നടുക്കുമ്പോൾ... ക്രൈം വിഭാഗത്തിൽ ഫാസ്റ്റ് റീഡ് ടൈപ്പിൽ വരുന്ന പുസ്തകമാണ് ശ്രീപാർവതിയുടെ പോയിട്രീ കില്ലർ... സീരിയൽ കൊലപാതകങ്ങളുടെ കഥയാണ് ഈ പുസ്തകം പറയുന്നതെങ്കിലും കൊലപാതകങ്ങളുടെ എക്സിക്യൂഷൻ രീതിയിലുള്ള പുതുമയും കവിതകളും കോർത്തിണക്കിയുള്ള അവതരണവും ഭംഗിയായി.... എഴുത്തുകാരെ തേടി പിടിച്ചു വകയിരുത്തുന്ന കൊലപാതകി അവിടെ ഉപേക്ഷിക്കുന്ന കവിതാ ശകലങ്ങൾ അതൊക്കെ തികച്ചും ഭംഗിയായിരുന്നു... എറിക് എന്ന ഉദ്യോഗസ്ഥന്റെ ഓരോ ചലനങ്ങളും സൂക്ഷ്മായി പകർത്തി കഥാപത്ര രൂപ പോയിട്രി കില്ലർ ശ്രീപാർവതി കാവ്യകൊലപാതകങ്ങളിലേയ്ക്ക് നടന്നടുക്കുമ്പോൾ... ക്രൈം വിഭാഗത്തിൽ ഫാസ്റ്റ് റീഡ് ടൈപ്പിൽ വരുന്ന പുസ്തകമാണ് ശ്രീപാർവതിയുടെ പോയിട്രീ കില്ലർ... സീരിയൽ കൊലപാതകങ്ങളുടെ കഥയാണ് ഈ പുസ്തകം പറയുന്നതെങ്കിലും കൊലപാതകങ്ങളുടെ എക്സിക്യൂഷൻ രീതിയിലുള്ള പുതുമയും കവിതകളും കോർത്തിണക്കിയുള്ള അവതരണവും ഭംഗിയായി.... എഴുത്തുകാരെ തേടി പിടിച്ചു വകയിരുത്തുന്ന കൊലപാതകി അവിടെ ഉപേക്ഷിക്കുന്ന കവിതാ ശകലങ്ങൾ അതൊക്കെ തികച്ചും ഭംഗിയായിരുന്നു... എറിക് എന്ന ഉദ്യോഗസ്ഥന്റെ ഓരോ ചലനങ്ങളും സൂക്ഷ്മായി പകർത്തി കഥാപത്ര രൂപീകരണത്തിലും ശ്രദ്ധ പുലർത്തിയിട്ടുണ്ട്... എന്നിരുന്നാലും മാനുഷികമായ പ്രതേകതകൾ അല്ലാതെ അനേഷണ ഉദ്യോഗസ്ഥന്റെ നീരീക്ഷണപാടവമോ ഒന്നും ഈ ഉദ്യോഗസ്ഥൻ പുലർത്തുന്നില്ല... മായ, സൂസന്ന, മാലതി എന്നിവർ അടങ്ങുന്ന വൻ കഥാപാത്ര നിര തന്നെ നോവലിൽ അണി നിരക്കുന്നുണ്ട് .. ലളിതമായ ഭാഷയിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് പുലർത്തിയതെങ്കിലും ഇടയ്ക്ക് വലിച്ചു നീട്ടലുകൾ ഇത്തിരി ബോറടിപ്പിച്ചിട്ടുണ്ട്... അവസാനഭാഗങ്ങളിൽ കുറച്ചു കൂടി വ്യക്തത ആകാമായിരുന്നു എന്ന് തോന്നി.. ഒപ്പം യാത്ര ചെയ്ത ആൾ എങ്ങനെയാണ് തെളിവുകൾ ഒക്കെ നശിപ്പിച്ചത് എന്നുള്ള ചോദ്യം ബാക്കി നിൽക്കുന്നതോടൊപ്പം സീരിയൽ കൊലപാതകത്തിനുള്ള മൊറ്റീവ് സ്ഥിരം ക്ലിഷേ സിനിമകളെ പോലെ ആയിരുന്നു എന്നുള്ള അഭിപ്രായം എനിക്കുണ്ട്... എന്നിരുന്നാലും ആവേശത്തോടെ കേട്ടിരിക്കാനും എളുപ്പത്തിൽ ഒരു ഫാസ്റ് റീഡ് ക്രൈം എക്സ്പീരിയൻസ് തരാനും ഈ പുസ്തകത്തിനു കഴിയുന്നുണ്ട്... എഡിറ്റിംഗ് ൽ കൂടുതൽ ശ്രദ്ധ പുലർത്താമെന്നുള്ള അഭിപ്രായവും പങ്കു വച്ചു കൊണ്ട്..

  18. 4 out of 5

    Rishikesh

    ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന പിരിമുറുക്കമുള്ള സീരിയൽ കില്ലർ മിസ്റ്ററി. വായനയിൽ നിന്ന് അകന്നു നിൽക്കുന്നവരെ വീണ്ടും പുസ്തകങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കാൻ, ഏതൊരു സാധാരണക്കാരനും അനായാസം ആസ്വദിക്കാവുന്ന ഈ നോവലിന് സാധിച്ചേക്കും. അതുകൊണ്ടു തന്നെ ഇതിലെ ചില യുക്തിരാഹിത്യങ്ങൾ കണ്ടില്ലെന്നു വെയ്ക്കാം. എന്നിരുന്നാലും കൊല ചെയ്യാനുള്ള കാരണം പതിവിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ആയിരുന്നെങ്കിൽ കുറച്ചുംകൂടി നന്നായേനെ . തീർത്തും അപ്രസക്തമായ ഭാഗങ്ങൾക്ക് അമിതപ്രാധാന്യം കൊടുത്തു ആസ്വാദകരുടെ ശ്രദ ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന പിരിമുറുക്കമുള്ള സീരിയൽ കില്ലർ മിസ്റ്ററി. വായനയിൽ നിന്ന് അകന്നു നിൽക്കുന്നവരെ വീണ്ടും പുസ്തകങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കാൻ, ഏതൊരു സാധാരണക്കാരനും അനായാസം ആസ്വദിക്കാവുന്ന ഈ നോവലിന് സാധിച്ചേക്കും. അതുകൊണ്ടു തന്നെ ഇതിലെ ചില യുക്തിരാഹിത്യങ്ങൾ കണ്ടില്ലെന്നു വെയ്ക്കാം. എന്നിരുന്നാലും കൊല ചെയ്യാനുള്ള കാരണം പതിവിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ആയിരുന്നെങ്കിൽ കുറച്ചുംകൂടി നന്നായേനെ . തീർത്തും അപ്രസക്തമായ ഭാഗങ്ങൾക്ക് അമിതപ്രാധാന്യം കൊടുത്തു ആസ്വാദകരുടെ ശ്രദ്ധ വഴി തിരിച്ചുവിടുന്ന, സിനിമയിലും മറ്റും കണ്ടു പരിചിതമായ ശൈലി ആണ് എഴുത്തുകാരി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് വളരെ ലളിതമായ ഭാഷയിൽ രചിച്ച നോവലിനെ കൂടുതൽ ജനപ്രിയമാക്കാൻ സഹായിച്ചേക്കും. സസ്പെൻസ് അറിഞ്ഞതിനു ശേഷം വീണ്ടും പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ പഴുതുകൾ കണ്ടെത്തിയെന്ന് വരാം. എങ്കിലും മിസ്റ്ററി നോവലുകൾ ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധയാകർഷിക്കുന്നതിൽ ഈ നോവൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്

  19. 4 out of 5

    Dr. Charu Panicker

    ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന നോവൽ. സാഹിത്യകാര മാത്രം തിരഞ്ഞുപിടിച്ച് കൊല നടത്തിയതിനാൽ പോയട്രി കില്ലർ എന്ന വിശേഷണം ലഭിക്കുന്ന കൊലയാളി. ഓരോ കൊല നടത്തുമ്പോഴും അടുത്ത ഇരയെ കൊല്ലുന്ന ദിവസം കാവ്യശകലങ്ങളിലൂടെ മുന്നറിയിപ്പായി നൽകുന്നു. ഇത് അന്വേഷിക്കുന്ന പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ മുഴുവൻ പറഞ്ഞു പോകുന്നത്. വെറുതെ ഒരു കഥ പറയുന്നതിനപ്പുറം ചില മുന്നറിയിപ്പുകളും നിലവിലെ ചില സാമൂഹ്യ അവസ്ഥകളും പങ്കുവയ്ക്കാൻ എഴുത്തുകാരി മറന്നിട്ടില്ല. വളരെ ആവേശത്തോടെ വായിച്ചുതീർക്കാൻ പറ്റിയ പുസ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന നോവൽ. സാഹിത്യകാര മാത്രം തിരഞ്ഞുപിടിച്ച് കൊല നടത്തിയതിനാൽ പോയട്രി കില്ലർ എന്ന വിശേഷണം ലഭിക്കുന്ന കൊലയാളി. ഓരോ കൊല നടത്തുമ്പോഴും അടുത്ത ഇരയെ കൊല്ലുന്ന ദിവസം കാവ്യശകലങ്ങളിലൂടെ മുന്നറിയിപ്പായി നൽകുന്നു. ഇത് അന്വേഷിക്കുന്ന പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ മുഴുവൻ പറഞ്ഞു പോകുന്നത്. വെറുതെ ഒരു കഥ പറയുന്നതിനപ്പുറം ചില മുന്നറിയിപ്പുകളും നിലവിലെ ചില സാമൂഹ്യ അവസ്ഥകളും പങ്കുവയ്ക്കാൻ എഴുത്തുകാരി മറന്നിട്ടില്ല. വളരെ ആവേശത്തോടെ വായിച്ചുതീർക്കാൻ പറ്റിയ പുസ്തകങ്ങളിൽ ഒന്ന്.

  20. 5 out of 5

    Nihal A Saleem

    അനാവശ്യ ഡീറ്റേലിംഗും വലിച്ച് നീട്ടലുകളും ഇല്ലാതെ നേരേ കഥപറയുന്ന രീതി പുതുമ അവകാശപ്പെടാനില്ലാത്ത പ്ലോട്ടിനെ ഒരു ക്രിസ്പ് റീഡ് ആക്കുന്നു.

  21. 5 out of 5

    Roshin

    .

  22. 5 out of 5

    Vdbdbb Rgrh

    Waste of time, boring writing

  23. 5 out of 5

    PRANAV PRASAD

    Easy Read. Thrilling story with a solid storyline.

  24. 5 out of 5

    Rahul M

    എൻ്റെ ഫ്രണ്ട് suggest ചെയ്ത ബുക്ക് അണ് ഇത്. ഇരുന്ന ഇരുപ്പിൽ വായിച്ചു തീർക്കാൻ പറ്റാവുന്ന ഒരു നല്ല സസ്പെൻസ് thriller. Reading ഇഷ്ടം ഉള്ളവർക്ക് തെരഞ്ഞു എടുക്കാൻ സാധിക്കുന്ന ഒന്നാണിത്.

  25. 5 out of 5

    V. Vineeth

    Interesting read

  26. 4 out of 5

    BINSHA ANAS

    Interesting storyline and presentation, though one can find many cliche's.A good start for a beginning. Interesting storyline and presentation, though one can find many cliche's.A good start for a beginning.

  27. 5 out of 5

    Mazin

    Overrated..

  28. 5 out of 5

    Ajay Varma

    An average crime thriller, I enjoyed it because its my favourite genre of literature.

  29. 5 out of 5

    Arun Vinay

    നല്ലൊരു പുസ്തകം എന്നതിനപ്പുറം മഹത്തരമായൊരുന്നുമില്ല... ഒരു ട്രെയിൻ യാത്രയിൽ വായിച്ചു തീർക്കാനാവുന്ന തരം പുസ്തകം..

  30. 4 out of 5

    Ajin

    Good thrilling story. Completed today within 3 hours😊.. Dated 12 Feb 2021

Add a review

Your email address will not be published. Required fields are marked *

Loading...